ഡിജിറ്റൽ ലഭ്യത മൗലികാവകാശം: സുപ്രീം കോടതി

ഡിജിറ്റൽ സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാകുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്നും കോടതി
Digital Access is a fundamental right : Supreme Court

ഡിജിറ്റൽ ലഭ്യത മൗലികാവകാശം: സുപ്രീം കോടതി

file image

Updated on

ന്യൂഡൽഹി: ഡിജിറ്റൽ ലഭ്യത (Digital Access) ഒരുക്കേണ്ടത് മൗലികാവകാശമാണെന്ന് സുപ്രീം കോടതി. ഗ്രാമീണ മേഖലകളിലുള്ളവരും സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരും ഉൾപ്പെടെ എല്ലാവർക്കും ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആസിഡ് ആക്രമണത്തിൽ നിന്ന് രക്ഷപെട്ടവർക്കും കാഴ്ച വൈകല്യമുള്ളവർക്കും ബാങ്കിങ്, ഇ-ഗവേണൻസ് സേവനങ്ങൾ ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ടാണ് വിധി.

ഒരു ബാങ്കിലെ കെവൈസി (Know Your Customer) നടപടിക്രമത്തിനിടെ താൻ നേരിട്ട പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഒരു ആസിഡ് ആക്രമണ അതിജീവിത ഉൾപ്പെടെ നൽകിയ രണ്ട് പൊതുതാത്പര്യ ഹർജികളിലാണ് കോടതി വിധി.

ഡിജിറ്റൽ പ്രാപ്യതയ്ക്കുള്ള അവകാശം ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്‍റെ ഒരു പ്രധാന ഘടകമായി മാറിയിരിക്കുകയാണ്. അതിനാൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ സംവിധാനം സർക്കാർ മുൻകൈയെടുത്ത് രൂപകൽപ്പന ചെയ്യുകയും നടപ്പാക്കുകയും ചെയ്യണമെന്ന് കോടതി വ്യക്തമാക്കി.

ആരോഗ്യ സംരക്ഷണം പോലുള്ള അവശ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപയോ​ഗപ്പെടുത്താറുണ്ട്. അതിനാൽ, ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരമുള്ള ജീവിക്കാനുള്ള അവകാശ എന്ന നിലയിൽ ഈ സാങ്കേതിക യാഥാർഥ്യമാക്കണം.

മാർഗനിർദേശങ്ങൾ പരിഷ്കരിക്കേണ്ടത് അനിവാര്യമാണെന്ന് സർക്കാരിനോട് നിർദ്ദേശിച്ചുകൊണ്ട്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും ആർ. മഹാദേവനും അടങ്ങുന്ന ബെഞ്ച് ഇ-കെവൈസി (KYC) പ്രക്രിയ സൗകര്യപ്രദമാക്കുന്നതിന് 20 മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com