ബജ്റംഗ് ദൾ നിരോധിക്കില്ല, അക്രമികളെ വെറുതേ വിടുകയുമില്ല: ദിഗ്‌‌‌‌‌‌‌വിജയ് സിങ്

''കഴിഞ്ഞ 20 വർഷമായി രാജ്യത്ത് ബിജെപിയുടെ ദുർഭരണമാണ് നടക്കുന്നത്''
ദിഗ്‌‌‌‌‌‌‌വിജയ് സിങ്
ദിഗ്‌‌‌‌‌‌‌വിജയ് സിങ്
Updated on

ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസ് അധികരാത്തിലെത്തിയാൽ ബജ്റംഗ് ദൾ നിരോധിക്കില്ലെന്ന് മുൻമുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ ദിഗ്‌‌‌‌‌‌‌വിജയ് സിങ്. ബജ്റംഗ് ദളിൽ നല്ല ആളുകളുണ്ടാകും. എന്നാൽ, ആക്രമണങ്ങളിൽ ഉൾപ്പെടുന്ന ആരെയും വെറുതേ വിടില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.

കഴിഞ്ഞ 20 വർഷമായി രാജ്യത്ത് ബിജെപിയുടെ ദുർഭരണമാണ് നടക്കുന്നത്. എല്ലായിടത്തും അഴിമതി മാത്രമേയുള്ളൂ. ജോലിയിലും കരാറുകളിലും, എന്തിന് മതപരമായ കാര്യങ്ങളിൽ പോലും അഴിമതി നടക്കുന്നതായി ദിഗ്‌‌‌‌‌‌‌വിജയ് സിങ് ആരോപിച്ചു.

''രാജ്യത്ത് സാമാധാനം കൊണ്ടുവരണം. അതിലൂടെ മാത്രമേ വളർച്ചയുണ്ടാകൂ. ഞാനൊരു ഹിന്ദുവാണ്. ഹിന്ദുവായി തന്നെ തുടരും. സനാതന ധർമ്മമാണ് പിന്തുടരുന്നത്. എല്ലാ ബിജെപി നേതാക്കളെക്കാളും മികച്ച ഹിന്ദുവാണു ഞാൻ'', അദ്ദേഹം പറഞ്ഞു.

ഹിന്ദു, മുസ്‌ലിം, സിഖ്, ക്രിസ്ത്യൻ തുടങ്ങി എല്ലാവർക്കും വേണ്ടിയുള്ളതാണ് രാജ്യം. രാജ്യത്തെ വിഭജിക്കുന്നത് പ്രധാനമന്ത്രിയും മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും നിർത്തണമെന്നും ദിഗ്വിജയ് സിങ് ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com