

ഡിണ്ടിഗല്‍- ശബരി റെയ്‌ൽ പാത; സാധ്യതാ പഠനം നടത്തുമെന്ന് കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: ഡിണ്ടിഗല്‍- ശബരി റെയ്‌ൽ പാതയുടെ സാധ്യതാ പഠനം നടത്തുമെന്ന് റെയ്‌ൽ മന്ത്രി അശ്വനി വൈഷ്ണവ്. ലോക്സഭയിൽ ചോദ്യോത്തര വേളയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഇതിന് 3801 കോടി രൂപ ചെലവു വരും. 50 ശതമാനം ചെലവ് സംസ്ഥാന സർക്കാർ വഹിക്കണം.
ഡിണ്ഡിഗലിൽ നിന്നു കുമളിയിലേക്ക് 123 കിലോമീറ്റർ റെയ്‌ൽ പാതയ്ക്ക് 2014ൽ സർവെ പൂർത്തിയാക്കിയിരുന്നു. എന്നാൽ, യാത്രക്കാരുടെ തിരക്കുണ്ടാവില്ലെന്നതിനാൽ ഈ പദ്ധതി മുന്നോട്ടുപോയില്ല.
പിന്നീട് ഡിണ്ടിഗൽ- ശബരിമല പാതയായി പരിഗണിച്ച് 201 കിലോമീറ്റർ പുതിയ ബ്രോഡ്ഗേഡ് പാത റെയ്‌ൽവേ പരിഗണിച്ചു. തേനിയിൽ നിന്നു ലോവർക്യാംപിലെത്തി കുമളി വഴി കടന്നുപോകുന്നതാണ് ഈ പാത.