'തന്നെ കാണാൻ വീട്ടിലെത്തുന്നവരെ തടയുന്നു'; സുരക്ഷാ ഉദ‍്യോഗസ്ഥനെ മാറ്റണമെന്ന് അഭിജീത് ദിപ്കെ

പൊലീസ് ഉദ‍്യോഗസ്ഥനെ വീട്ടിൽ നിന്നും പുറത്താക്കണമെന്നാണ് അഭിജീത് ദിപ്കെയുടെ ആവശ‍്യം
Dipke seeks removal of 'rude' cop from security duty at his home

അഭിജീത് ദിപ്കെ

Updated on

മുംബൈ: മഹാരാഷ്ട്രയിലെ സംഭാജിനഗറിലെ വീട്ടിൽ തന്‍റെ സുരക്ഷയ്ക്കായി നിയോഗിച്ച ഉദ‍്യോഗ‍്യസ്ഥർക്കെതിരേ കോക്‌റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. പൊലീസ് ഉദ‍്യോഗസ്ഥർ തന്നെ കാണാൻ വരുന്നവരെ തടയുന്നുവെന്നാണ് അഭിജീത് ദിപ്കെയുടെ ആരോപണം. പൊലീസ് ഉദ‍്യോഗസ്ഥനെ വീട്ടിൽ നിന്നും പുറത്താക്കണമെന്നാണ് അഭിജീത് ദിപ്കെയുടെ ആവശ‍്യം.

മഹാരാഷ്ട്രയിലെ വാലുജ് എംഐഡിസി പ്രദേശത്തുള്ള തന്‍റെ വീട്ടിലേക്ക് എത്തുന്നവരോട് ഉദ‍്യോഗസ്ഥൻ മോശമായി പെരുമാറിയെന്നും അവരെ നിയന്ത്രിക്കാനും നിരീഷിക്കാനും ശ്രമിക്കുന്നുവെന്ന് അഭിജീത് ആരോപിച്ചു. ഭീഷണികളെത്തുടർന്നും ആളുകളെ നിയന്ത്രിക്കാനുമാണ് ദിപ്കെയ്ക്ക് സുരക്ഷ ഏർപ്പെടുത്തിയത്. സിഐഡി ഉദ‍്യോഗസ്ഥർ തന്‍റെ വീടിനു മുന്നിൽ കറങ്ങി നടന്ന് ഹിറ്റ് സ്പ്രേ എന്ന സോഷ‍്യൽ മീഡിയ ഗ്രൂപ്പിൽ റിപ്പോർട്ട് ചെയ്യുന്നുവെന്നും ദിപ്കെ ആരോപിക്കുന്നു.

അഭിജീത് ഒരു മുതിർന്ന പൊലീസ് ഉദ‍്യോഗസ്ഥനോടും പിഎസ്ഐയോടും( സബ് ഇൻസ്പെക്റ്റർ) സംസാരിക്കുന്നതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ കഴിഞ്ഞ ദിവസം സോഷ‍്യൽ മീഡിയയിൽ വൈറലായിരുന്നു. വീട്ടിൽ വിന‍്യസിച്ചിരിക്കുന്ന പൊലീസ് ഉദ‍്യോഗസ്ഥനെ നീക്കം ചെയ്യണമെന്നാണ് ഫോൺ സംഭാഷണത്തിനിടെ പിഎസ്ഐയോട് ദിപ്കെ ആവശ‍്യപ്പെട്ടത്. എന്‍റെ വീട്ടിലേക്ക് വരുന്നവരെ വീടിനകത്തേക്ക് കയറ്റുന്നതിൽ എന്താണ് തെറ്റ്.

നിങ്ങൾ ഡൽഹി പൊലീസിനെ പോലെ പെരുമാറുന്നത് എന്തിനാണ്. ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഞാൻ നിങ്ങളെ ആദ‍്യമായാണ് കാണുന്നത്. ഞാൻ ആരെ കാണണം ആരെ കാണേണ്ട എന്ന് പൊലീസുകാരായ നിങ്ങൾ എന്നോട് പറയണ്ട. ദയവായി പുറത്ത് പോകൂ, എന്‍റെ വീട്ടിൽ നിങ്ങളെ വേണ്ട. പിഎസ്ഐയോട് ദിപ്കെ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com