ന്യൂഡൽഹി: ആദായ നികുതി വകുപ്പ് ഡയറക്‌ടർ ജനറലായി ഡോ. സക്കീർ ടി. തോമസിനെ നിയമിച്ചു. നിലവിൽ കേരളത്തിലെ ആദായ നികുതി അന്വേഷണ വിഭാഗം പ്രിൻസിപ്പൽ ഡയറക്‌ടറാണ് അദ്ദേഹം.
ബൗദ്ധിക സ്വത്തവകാശ മേഖലയിലും പ്രാവീണ്യമുള്ള ഡോ. സക്കീർ, കോപ്പിറൈറ്റ് റജിസ്ട്രാർ, ശാസ്ത്ര–സാങ്കേതിക മന്ത്രാലയത്തിന്‍റെ ഓപ്പൺ സോഴ്സ് ഡ്രഗ് ഡിസ്കവറി പദ്ധതിയുടെ ഡയറക്‌ടർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.