ഗാന്ധിജിക്കെതിരായ പരാമർശം: മോദിക്കെതിരെ പരാതി

സിനിമയിലൂടെയാണ് മഹാത്മഗാന്ധിയെ ലോകമറിഞ്ഞതെന്ന് മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
Narendra Modi
Narendra Modi

ഗുവാഹത്തി: ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാതി. ചലച്ചിത്ര സംവിധായകൻ ലൂയിത് കുമാർ ബർമ്മനാണ് പരാതി നൽകിയത്. മോദിയുടെ പരാമർശം രാജ്യനിന്ദ നിറഞ്ഞതാണെന്ന് പരാതിയിൽ പറയുന്നു. പരാതി പരിശോധിക്കുകയാണെന്ന് ഗുവാഹത്തി പൊലീസ് അറിയിച്ചു.

സിനിമയിലൂടെയാണ് മഹാത്മഗാന്ധിയെ ലോകമറിഞ്ഞതെന്ന് മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാർത്താ ഏജൻസിയായ എബിപിക്ക് നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. 1982 ൽ റഇ്ചചാർഡ് ആറ്റൻബറോ ഗാന്ധിയെന്ന സിനിമ പുറത്തിറക്കുന്നത് വരെ മഹാത്മഗാന്ധിയെക്കുറിച്ച് ലോകത്തിന് അധികമൊന്നും അറിയില്ലെന്നായിരുന്നു മോദിയുടെ പരാമർശം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com