മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കട്ടെ: ഡികെ ഡൽഹിയിലേക്ക്

'കർണാടകയിൽ ഭരണം പിടിക്കുമെന്ന് സോണിയയ്ക്കു നൽകിയ വാക്ക് പാലിക്കാനായി'
മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കട്ടെ: ഡികെ ഡൽഹിയിലേക്ക്
Updated on: 

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനം ആർക്കെന്നത് ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ. ഹൈക്കമാൻഡിന്‍റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും കർണാടകയിൽ ഭരണം പിടിക്കുമെന്ന് സോണിയയ്ക്കു നൽകിയ വാക്ക് പാലിക്കാനായെന്നും അദ്ദേഹം പ്രതികരിച്ചു.

കോൺഗ്രസ് അധ്യക്ഷൻ വിളിച്ചിരുന്നതായും കിട്ടുന്ന വിമാനത്തിന് ഡൽഹിയിലേക്ക് പോവുമെന്നും അദ്ദേഹം പറഞ്ഞു. രാത്രിയോടെ ഡികെ ഡൽഹിയിലെത്തിച്ചേരും. തുടർന്ന് അധികം വൈകാതെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം, ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ട് അനുയായികൾ പ്രകടനം നടത്തി. ഡികെ ഡൽഹിയിലേക്ക് തിരിച്ചതിനു പിന്നാലെയായിരുന്നു ഡികെയുടെ വീടിനു മുന്നിലെ പ്രകടനം.

logo
Metro Vaartha
www.metrovaartha.com