
ബംഗളൂരു: കാർണാടക മുഖ്യമന്ത്രിയെ ചൊല്ലി ഡൽഹിയിൽ ഹൈക്കമാൻഡ് ചർച്ച പുരോഗമിക്കവെ ഡി.കെ. ശിവകുമാറിന്‍റെ ഡൽഹി യാത്ര റദ്ദാക്കി. ആരോഗ്യ സ്ഥിതി മോശമായെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്ര റദ്ദാക്കിയത്. തനിക്ക് സ്വന്തമായി എംഎൽഎമാരില്ലെന്നും എല്ലാവരും കോൺഗ്രസിണന്‍റെ എംഎൽഎമാരാണെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം ഹൈക്കമാൻഡിന്‍റെ ചർച്ച തുടരുകയാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലാണ് ചർച്ച. എന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് അറിയിച്ചെങ്കിലും നാളെയാവും പ്രഖ്യാപനം ഉണ്ടാവുക. നാളെ ഡൽഹിയിൽ നടക്കുന്ന വിശദമായ ചർച്ചക്ക് ശേഷമാവും അന്തിമ തീരുമാനം. സിദ്ധരാമയ്യക്കാണ് മുൻതൂക്കം കൂടുതലെങ്കിലും ഡികെ ഇടഞ്ഞു നിൽക്കുന്നത് പാർട്ടിക്ക് തലവേദനയാണ്. ഇരുവരും കർണാടകയിലെ പ്രധാന നേതാക്കളാണെന്നിരിക്കും ആരെയും പിണക്കാനാവില്ല. കൂടാതെ ഉപമുഖ്യമന്ത്രി പദത്തിന് താൽപര്യമുണ്ടെന്നറിയിച്ച് എം.ബി. പാട്ടീലും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ മുഖ്യമന്ത്രിയെ തീരുമാനിച്ചാലും കർണാടക കതോൺഗ്രസിൽ സമാധാന അന്തരീക്ഷത്തിനുള്ള സാധ്യതയാണ് മങ്ങുന്നത്.