ലീഡ് ചെയ്യുന്ന കോൺഗ്രസ് സ്ഥാനാർഥികൾ ബംഗളൂരുവിലെത്താൻ നിർദേശം

ബിജെപി നടത്താനിടയുള്ള രാഷ്ട്രീയ കുതിരക്കച്ചവടത്തിന്‍റെ സാധ്യതകൾ മുൻകൂട്ടി കണ്ട് തടയിടാനാണ് നീക്കം.
ലീഡ് ചെയ്യുന്ന കോൺഗ്രസ് സ്ഥാനാർഥികൾ ബംഗളൂരുവിലെത്താൻ നിർദേശം

ബംഗളൂരു: കർണാടകയിൽ ലീഡ് ചെയ്യുന്ന കോൺഗ്രസ് സ്ഥാനാർഥികളെല്ലാവരും അടിയന്തരമായി ബംഗളൂരുവിലെത്താൻ പിസിസി പ്രസിഡന്‍റ് ഡി.കെ. ശിവകുമാറിന്‍റെ നിർദേശം .

എംഎൽഎമാരെ ചാക്കിട്ടു പിടിച്ച് ബിജെപി അധികാരം പിടിച്ചെടുക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് കർക്കശ നിർദേശം. ബിജെപിക്കു ഭരിക്കാൻ ഭൂരിപക്ഷം ആവശ്യമില്ലെന്ന സമീപകാല ചരിത്രപാഠങ്ങളുടെ പശ്ചാത്തലത്തിൽ, സ്വന്തം നിയുക്ത എംഎൽഎമാരുടെ കൂറ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.

ലീഡ് ചെയ്യുന്ന സ്ഥാനാർഥികളുമായി മുതിർന്ന നേതാക്കൾ സംസാരിക്കുന്നു. ബിജെപിക്കു വേണ്ടി അഖിലേന്ത്യാ തലത്തിൽ അമിത് ഷാ നടത്തുന്ന ചരടുവലികൾക്കു ബദലമായി കർണാടകയിൽ കോൺഗ്രസിനു വേണ്ടി ഡി.കെ. ശിവകുമാറിന്‍റെ ചാണക്യ തന്ത്രങ്ങൾ. ബിജെപി നടത്താനിടയുള്ള രാഷ്ട്രീയ കുതിരക്കച്ചവടത്തിന്‍റെ സാധ്യതകൾ മുൻകൂട്ടി കണ്ട് തടയിടാനാണ് ശിവകുമാറിന്‍റെ നീക്കങ്ങൾ.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com