"പൊലീസിനെ കുറ്റപ്പെടുത്താൻ കഴിയില്ല, വിജയാഘോഷം നിർത്തി വയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്": ഡി.കെ. ശിവകുമാർ

എല്ലാം സാധാരണ നിലയിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ശിവകുമാർ പറഞ്ഞു
d.k. shivakumar on bengaluru stampede

ഡി.കെ. ശിവകുമാർ

Updated on

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചു നടന്ന ആർസിബി വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപേർ മരിച്ച സംഭവത്തിൽ പ്രതികരിച്ച് കർണാടക ഉപമുഖ‍്യമന്ത്രി ഡി.കെ. ശിവകുമാർ.

വിജയാഘോഷ പരിപാടികൾ നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും സംഭവത്തിൽ പൊലീസിനെ കുറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പരിപാടി 10 മിനിറ്റിൽ അവസാനിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ലക്ഷക്കണക്കിന് ജനങ്ങളാണ് പരിപാടിക്കെത്തിയത്. എല്ലാം സാധാരണ നിലയിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സർക്കാരിന്‍റെ അനാസഥയാണ് ദുരന്തത്തിന് കാരണമെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും സുരക്ഷ ഉറപ്പാക്കുന്നതിനു പകരം മുഖ‍്യമന്ത്രി സിദ്ധാരാമയ്യയും ഡി.കെ. ശിവകുമാറും റീലുകൾ ഷൂട്ട് ചെയ്യുന്ന തിരക്കിലായിരുന്നുവെന്നും ബിജെപി നേതൃത്വം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com