''മുഖ്യമന്ത്രിയാവാൻ തിടുക്കമില്ല''; കുമാരസ്വാമിക്ക് ശിവകുമാറിന്‍റെ മറുപടി

മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയായിരുന്നു ജെഡിഎസ് നേതാവിന്‍റെ പരിഹാസം
dk shivakumar | hd kumaraswamy
dk shivakumar | hd kumaraswamy
Updated on

ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രിയാവാൻ ആഗ്രഹമുണ്ടെങ്കിൽ തന്‍റെ 19 എംഎൽഎമാരെ വിട്ടു നൽകാമെന്ന മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാര സ്വാമിക്ക് മറുപടിയുമായി കോൺ‌ഗ്രസ് നേതാവ്. തനിക്ക് മുഖ്യമന്ത്രിയാവാൻ യാതൊരു തിടുക്കവുമില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.

''ഞങ്ങൾ കൂട്ടായ നേതൃത്വത്തിന് കീഴിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മികച്ച ഭരണം കാഴ്ച വയ്ക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എനിക്ക് മുഖ്യമന്ത്രി പദവിക്കായി തിടുക്കമില്ല, ഞാനത് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുമില്ല, സിദ്ധരാമയ്യയാണ് ഞങ്ങലുടെ നേതാവ്, നേതൃത്വത്തിന്‍റെ നിർദേശങ്ങളാണ് ഞാൻ പിന്തുടരുന്നത് ''- ഡി.കെ. ശിവകുമാർ പ്രതികരിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയായിരുന്നു ജെഡിഎസ് നേതാവിന്‍റെ പരിഹാസം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com