

ഡി.കെ. ശിവകുമാർ, ഡോണൾഡ് ട്രംപ്
ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ മഹാരാഷ്ട്ര, മധ‍്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ അതേപടി നടപ്പിലാക്കിയെന്ന് മുഖ‍്യമന്ത്രി ഡി.കെ. ശിവകുമാർ.
അമെരിക്കയിൽ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ വീതം നൽകുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ‍്യാപനം കോൺഗ്രസ് സർക്കാരിന്‍റെ ക്ഷേമ പദ്ധതിയെ അനുകരിക്കുന്നതാണെന്നാണ് മുഖ‍്യമന്ത്രി പറയുന്നത്.
'ഇപ്പോൾ അവർ മഹാരാഷ്ട്രയിലും മധ‍്യപ്രദേശിലും ബിഹാറിലും രാജസ്ഥാനിലും നമ്മളെ കോപ്പിയടിച്ചു. ട്രംപും നമ്മളെ കോപ്പിയടിക്കുകയാണ്. ഇതാണ് കോൺഗ്രസ് പാർട്ടിയുടെ കരുത്ത്. ഇന്ന് ലോകം മുഴുവൻ നമ്മുടെ ഭരണഘടനയെ ഉറ്റുനോക്കുകയാണ്'. ശിവകുമാർ പറഞ്ഞു. കോൺഗ്രസ് ഓഫിസിൽ നടന്ന ചടങ്ങിലായിരുന്നു മുഖ‍്യമന്ത്രിയുടെ പരാമർശം.