ഡി.കെ. ശിവകുമാർ അനുയായികളെ കണ്ടു

സഹോദരനും കോൺഗ്രസ് എംപിയുമായ ഡി.കെ. സുരേഷിന്‍റെ വസതിയിലായിരുന്നു കൂടിക്കാഴ്ച
ഡി.കെ. ശിവകുമാർ അനുയായികളെ കണ്ടു
Updated on

ന്യൂഡൽഹി: കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ സഹോദരനും കോൺഗ്രസ് എംപിയുമായ ഡി.കെ. സുരേഷിന്‍റെ വസതിയിൽ തന്‍റെ അനുയായികളുമായി കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രി സ്ഥാനം തീരുമാനിക്കുന്നതു സംബന്ധിച്ച് ന്യൂഡൽഹിയിൽ പാർട്ടി ദേശീയ നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് അനുയായികളെ നേരിൽ കണ്ടത്.

സിദ്ധരാമയ്യയ്‌ക്ക് മുഖ്യമന്ത്രി സ്ഥാനം നൽകാൻ കോൺഗ്രസ് ഹൈക്കമാൻഡ് തത്വത്തിൽ തീരുമാനിച്ചെന്ന സൂചന പുറത്തുവന്നതിനു പിന്നാലെയാണ് ഡികെയുടെ പുതിയ നീക്കം.

പാർട്ടിയിൽ കൂടുതൽ എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യ പക്ഷം അവകാശപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരെയും പാർട്ടി നേതാക്കളെയും ഡികെ യോഗത്തിനു വിളിപ്പിച്ചിരുന്നു. ഇതിനു ശേഷം അദ്ദേഹം കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയുമായും ചർച്ച നടത്തി.

ഇതിനിടെ സിദ്ധരാമയ്യ ബംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് എടുത്തിരുന്നത് റദ്ദാക്കിയതായും സൂചനയുണ്ട്. പ്രമുഖ നേതാക്കളെല്ലാം തലസ്ഥാനത്തു തന്നെ തുടരുകയാണ്. സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞയ്ക്ക് ബംഗളൂരുവിൽ ഒരുക്കങ്ങൾ തുടങ്ങിയത് നിർത്തിവച്ചതും അനുയായികളെ ആശങ്കയിലാക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com