എസ്‌സിഒ ഉച്ചകോടി: മോദി-പുടിന്‍ കൂടിക്കാഴ്ചയ്ക്ക് സാധ്യത തെളിഞ്ഞു

ഉഭയകക്ഷി വ്യാപാരത്തിലും സാമ്പത്തിക സഹകരണത്തിലുമായിരിക്കും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക
Modi-Putin meeting likely

മോദി-പുടിന്‍ കൂടിക്കാഴ്ചയ്ക്ക് സാധ്യത

Updated on

ന്യൂഡല്‍ഹി: കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. 26ാമത് എസ് സിഒ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി കിര്‍ഗിസ് പ്രസിഡന്‍റ് സാദിര്‍ ജാപ്പറോവിന്‍റെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി ഈ മാസം 31 മുതല്‍ സെപ്റ്റംബര്‍ 1 വരെ കിര്‍ഗിസ് റിപ്പബ്ലിക് സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ റഷ്യന്‍ സന്ദര്‍ശനത്തിനിടെ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എസ്‌സിഒ ഉച്ചകോടിക്കിടയില്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പുടിന്‍ ജയശങ്കറോട് പറയുകയും ചെയ്തിരുന്നു. മോദിക്ക് തന്‍റെ ആശംസകള്‍ അറിയിക്കണമെന്നും അദ്ദേഹം ജയശങ്കറോട് പറഞ്ഞു.

കിര്‍ഗിസ്ഥാനില്‍ മോദിയും പുടിനും തമ്മില്‍ കൂടിക്കാഴ്ച നടക്കുകയാണെങ്കില്‍ ഉഭയകക്ഷി വ്യാപാരത്തിലും സാമ്പത്തിക സഹകരണത്തിലുമായിരിക്കും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്.

കിര്‍ഗിസ്ഥാനിലേക്ക് പോകുന്നതിന് മുന്‍പ് ഉസ്‌ബെക്ക് പ്രസിഡന്‍റ് ഷവ്കത് മിര്‍സിയോയേവിന്‍റെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി നാളെ മുതല്‍ 30 വരെ ഉസ്‌ബെക്കിസ്ഥാന്‍ സന്ദര്‍ശിക്കും.

logo
Metro Vaartha
www.metrovaartha.com