
ആർഎസ്എസ് ഗണവേഷത്തിൽ ചോരയിൽ കുളിച്ച് നിൽക്കുന്ന വിജയ്; പോസ്റ്റർ പുറത്തുവിട്ട് ഡിഎംകെ
ചെന്നൈ: തമിഴ് നടനും തമിഴക വെട്രി കഴകത്തിന്‍റെ അധ‍്യക്ഷനുമായ വിജയ്ക്കെതിരേ പോസ്റ്റർ പുറത്തിറക്കി ഡിഎംകെ. ആർഎസ്എസ് ഗണവേഷത്തിൽ ചോരയിൽ കുളിച്ച് നിൽക്കുന്ന വിജയ്‌യുടെ ചിത്രമാണ് ഡിഎംകെ എക്സിലൂടെ പുറത്തുവിട്ടത്.
കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടമായവരെ വിജയ് അപമാനിക്കുന്നുവെന്നാണ് എക്സ് പോസ്റ്റിലൂടെ ഡിഎംകെയുടെ വിമർശനം. വിജയ് കരൂരിൽ സന്ദർശനം നടത്താതത് തിരക്കഥ തയാറാകാത്തതുകൊണ്ടാണോയെന്നും ഡിഎംകെ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
അതേസമയം, കഴിഞ്ഞ ദിവസം വിജയ് കരൂരിലെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല. സെപ്റ്റംബർ 27നായിരുന്നു ടിവികെയുടെ റാലിയിൽ പങ്കെടുക്കുന്നതിനായി എത്തിയവർ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 41 പേരായിരുന്നു മരിച്ചത്.