''പങ്കാളി രഹസ്യബന്ധത്തിൽ ഏർപ്പെടുന്നതിന് തുല്യം''; കോൺഗ്രസുമായി ഒരു രാഷ്ട്രീയ ബന്ധവും ഇനി ഉണ്ടാവില്ലെന്ന് ഡിഎംകെ

"ഒളിച്ചോടിയ ഭാര്യയ്ക്കൊപ്പം പിന്നെ ആരെങ്കിലും താമസിക്കുമോ?"
dmk-says-no-more-political-ties-with-congress

പങ്കാളി രഹസ്യബന്ധത്തിൽ ഏർപ്പെടുന്നതിന് തുല്യം; കോൺഗ്രസുമായി ഒരു രാഷ്ട്രീയ ബന്ധവും ഇനി ഉണ്ടാവില്ലെന്ന് ഡിഎംകെ

Updated on

ചെന്നൈ: കൂറുമാറിയവരെ തിരികെ ഒരിക്കലും സ്വാഗതം ചെയ്യില്ലെന്ന് ഡിഎംകെ മുതിർന്ന നേതാവ് ആർ.എസ്. ഭാരതി. കേൺഗ്രസുമായി ഡിഎംകെ ഭാവിയിൽ സഖ്യം സ്ഥപിക്കില്ലെന്നും കോൺഗ്രസുമായി ഒരു രാഷ്ട്രീയ ബന്ധവും ഇനി ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പങ്കാളി രഹസ്യബന്ധത്തിൽ ഏർപ്പെടുന്നതിന് തുല്യമായ സംഭവമാണിത്. ഒളിച്ചോടിയ ഭാര്യയ്ക്കൊപ്പം പിന്നെ ആരെങ്കിലും താമസിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

ഡിഎംകെ. പ്രത്യയശാസ്ത്രപരമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഭാവിയിലും ബിജെപിയുമായും ഒരിക്കലും സഖ്യത്തിലേർപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.രാഷ്ട്രീയക്കാർ ഇടയ്ക്കിടെ പാർട്ടി മാറുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ വടക്കൻ സംസ്ഥാനങ്ങളിലെ ആ രീതി ഇപ്പോൾ തമിഴ്‌നാട്ടിലും എത്തിയെന്നായിരുന്നു അദേഹത്തിന്‍റെ മറുപടി.

logo
Metro Vaartha
www.metrovaartha.com