
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ 70-ാം ജന്മദിനം അതിഗംഭീരമാക്കാനൊരുങ്ങി ഡിഎംകെ നേതാക്കൾ. മാർച്ച് 1 നാണ് ജന്മദിനം. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പരിപാടികൾ സജ്ജമാക്കുകയും അന്നേ ദിവസം ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനമായി നൽകുമെന്നും നേതാക്കൾ അറിയിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഫാറുഖ് അബ്ദുള്ള, അഖിലേഷ് യാദവ്, തേജസ്വി യാദവ് ഉൾപ്പടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രിക്ക് അനുമോദം അറിയിക്കും. നവജാതശിശുക്കൾക്ക് സ്വർണമോതിരത്തിനു പുറമേ കർഷകർക്ക് വൃക്ഷതൈകൾ, രക്തദാന ക്യാമ്പുകൾ, സമൂഹ ഉച്ചഭക്ഷണം, നേത്ര ക്യാമ്പുകൾ, തുടങ്ങി വ്യത്യസ്തതരം പരിപാടികളാണ് സംഘടിപ്പിക്കുന്നത്.