ഡൽഹിയിൽ ചികിത്സയ്‌ക്കെത്തിയവര്‍ ഡോക്ടറെ വെടിവച്ചു കൊന്നു

പ്രതികൾക്ക് 16/ 17 വയസുണ്ടാകുമെന്നാണ് ആശുപത്രി ജീവനക്കാർ അറിയിച്ചത്.
doctor shot dead in Delhi
ഡൽഹിയിൽ ചികിത്സയ്‌ക്കെത്തിയവര്‍ ഡോക്ടറെ വെടിവച്ചു കൊന്നു
Updated on

ന്യൂഡല്‍ഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളെജ് ആശുപത്രിയിലെ 31 കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് 2 മാസം തികയുന്നതിന് മുമ്പ് ജയ്ത്പുരില്‍ ചികിത്സയ്‌ക്കെത്തിയവര്‍ ഡോക്ടറെ വെടിവച്ചു കൊന്നു. ഡോക്ടറായ മൊഹമ്മദ് ഷംഷാദ് (55) ആണ് ഗാസിയാബാദിലുള്ള ക്ലിനിക്കിനുള്ളില്‍ കൊലചെയ്യപ്പെട്ടത്. കാളിന്ദി കുഞ്ചിലെ നീമ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം.

ചികിത്സയ്ക്കായി എത്തിയ 2 യുവാക്കളാണ് കൊലപാതകം നടത്തിയത്. പ്രതികൾക്ക് 16/ 17 വയസ് പ്രായമുണ്ടെന്ന് ആശുപത്രി ജീവനക്കാർ പൊലീസിനോട് പറഞ്ഞു. അവരിൽ ഒരാൾ തന്‍റെ കാൽവിരലിന് പരിക്കേറ്റത് ചികിത്സിക്കാന്‍ എത്തിയതായിരുന്നു. തലേദിവസം രാത്രി ഇയാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്നാണ് വിവരം. ഡ്രസ്സിംഗ് പൂർത്തിയാക്കിയ ശേഷം, ഒരു മരുന്ന് വേണമെന്ന് പറഞ്ഞ മെഡിസിൻ പ്രാക്ടീഷണറായ ഡോക്ടർ ജാവേദ് അക്തറിൻ്റെ ക്യാബിനിലേക്ക് പോയി. മിനിറ്റുകൾക്ക് ശേഷം വെടിയൊച്ച കേൾക്കുകയായിരുന്നു.

സ്‌കൂട്ടറിലാണ് ഇവർ ക്ലിനിക്കില്‍ എത്തിയത്. ഇവരിൽ ഒരാള്‍ പുറത്തു നിന്നു. മറ്റൊരാള്‍ ആശുപത്രിക്ക് ഉള്ളില്‍ കയറി ഡോക്ടര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് 2 പേരും സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കൊലപാതകികളില്‍ ഒരാള്‍ ഹെല്‍മറ്റ് ധരിച്ചും മറ്റൊരാള്‍ മാസ്‌ക് ധരിച്ചുമാണ് എത്തിയത്. ഇവര്‍ സഞ്ചരിച്ച ചുവന്ന സ്‌കൂട്ടറിന് നമ്പറും ഇല്ലായിരുന്നു. ഷംഷാദിന്‍റെ ശരീരത്തില്‍ വെടിയേറ്റതിന്‍റെ 2 മുറിവുകളാണ് ഉണ്ടായിരുന്നത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com