തൃണമൂൽ കോൺഗ്രസിന്‍റെ പേരും ചിഹ്നവും ദുരുപയോഗം ചെയ്തു; വിമതർക്കെതിരേ ഡോളാ സെൻ പൊലീസിൽ പരാതി നൽകി

കോൽക്കത്തയിലെ ന‍്യൂ ടൗൺ, പ്രഗതി മൈതാൻ സ്റ്റേഷനുകൾ അടക്കം 4 ഇടങ്ങളിലാണ് പരാതി നൽകിയിരിക്കുന്നത്
Dola Sen files police complaint against Trinamool Congress rebels for misusing its name and symbol

ഡോളാ സെൻ

Updated on

ന‍്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്‍റെ പേരും ചിഹ്നവും ലോഗോയും ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി മുൻ പശ്ചിമ ബംഗാൾ മുഖ‍്യമന്ത്രി മമത ബാനർജിക്കു വേണ്ടി പാർട്ടി എംപി ഡോളാ സെൻ പൊലീസിൽ പരാതി നൽകി. കോൽക്കത്തയിലെ ന‍്യൂ ടൗൺ, പ്രഗതി മൈതാൻ സ്റ്റേഷനുകൾ അടക്കം 4 ഇടങ്ങളിലാണ് പരാതി നൽകിയിരിക്കുന്നത്.

തൃണമൂൽ കോൺഗ്രസിന്‍റെ ലോഗോ അനുമതിയില്ലാതെ വിമതർ ഉപയോഗിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. മമതയെ മാറ്റി പാർട്ടി നിയമസഭാംഗമായ അരൂപ് റോയിയെ പുതിയ തൃണമൂൽ കോൺഗ്രസ് അധ‍്യക്ഷനായി പ്രഖ‍്യാപിച്ചെന്നും പരാതിയിൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com