
മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ പദ്ധതികൾക്ക് മുഖ‍്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ പേര് നൽകേണ്ടെന്ന് കോടതി. 'ഉങ്കളുടൻ സ്റ്റാലിൻ' പദ്ധതിക്കെതിരേ അണ്ണാ ഡിഎംകെ എംപി നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പൊടുവിച്ചിരിക്കുന്നത്.
അതേസമയം സർക്കാരിന്‍റെ പരസ‍്യത്തിൽ നിലവിലുള്ള മുഖ‍്യമന്ത്രിയുടെ ചിത്രം ഉപയോഗിക്കാമെന്നും കോടതി പറഞ്ഞു. മുൻ മുഖ‍്യമന്ത്രിമാരുടെയോ ഡിഎംകെ സ്ഥാപക നേതാക്കളുടെയോ ചിത്രം സർക്കാർ പരസ‍്യങ്ങളിൽ ഉൾപ്പെടുത്തരുതെന്നും ജീവിച്ചിരിക്കുന്നവരുടെ പേരുകളിലാകരുത് സർക്കാർ പദ്ധതികളെന്നും കോടതി കൂട്ടിച്ചേർത്തു.
സർക്കാർ പദ്ധതികൾക്ക് നേതാക്കളുടെ പേര് നൽകുന്നത് കോടതി ലംഘനമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി തമിഴ്നാട് സർക്കാരിനും ഡിഎംകെയ്ക്കും ഇതു സംബന്ധിച്ച് നോട്ടീസ് അയച്ചു. ഓഗസ്റ്റ് 13ന് കേസ് വീണ്ടും പരിഗണിക്കും.