India
ചൈനീസ് ഉപകരണങ്ങളുടെ വിവരങ്ങൾ കൈമാറാൻ ടെലികോം കമ്പനികൾക്ക് നിർദ്ദേശം | Video
ടെലികോം കമ്പനികൾ ഉപയോഗിക്കുന്ന ചൈനീസ് ഉപകരണങ്ങളുടെ വിവരങ്ങൾ കൈമാറാനാവശ്യപ്പെട്ട് ഓപ്പറേറ്റർമാർക്ക് കേന്ദ്ര ടെലികോം മന്ത്രാലയം കത്ത് നൽകി. വിവര ചോർച്ചയുള്ളപ്പടെയുള്ള പ്രശ്നങ്ങൾ നേരിടുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ നടപടിയെന്ന് അധികൃതർ വിശദമാക്കി.
5 ജി നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും ചൈനയെ ഒഴിവാക്കിയെങ്കിലും പ്രമുഖ 4 ജി നെറ്റ്‌വര്‍ക്കുകളിൽ ഇപ്പോഴും ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്. കൂടാതെ, ബിഎസ്എൻഎലിന്‍റെ 2 ജി നെറ്റ്‌വര്‍ക്കും ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്.