ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന് ജാമ്യം

അസം ഖാൻ നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിച്ച ജസ്റ്റിസ് സമിത് ഗോപാൽ ആണ് വ്യാഴാഴ്ച ജാമ്യം അനുവദിച്ചത്
Azam Khan

അസം ഖാൻ

Updated on: 

പ്രയാഗ്‌രാജ്: ഇരട്ട പാൻ കാർഡ് കേസിൽ മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അസം ഖാൻ നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിച്ച ജസ്റ്റിസ് സമിത് ഗോപാൽ ആണ് വ്യാഴാഴ്ച ജാമ്യം അനുവദിച്ചത്.

രാംപൂർ കോടതിയുടെ വിധിക്കെതിരെയാണ് അസം ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം അനുവദിച്ചെങ്കിലും ശിക്ഷ മരവിപ്പിക്കാൻ ഹൈക്കോടതി തയ്യാറായില്ല. കേസിൽ 10 വർഷത്തെ തടവുശിക്ഷയാണ് രാപൂർ കോടതി അസം ഖാന് വിധിച്ചത്.

logo
Metro Vaartha
www.metrovaartha.com