തമിഴ്നാട്ടിൽ വീണ്ടും സ്ത്രീധന പീഡനം; യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ

യുവതിയ്ക്ക് 7 ലക്ഷം രൂപയും 50 പവൻ സ്വർണവും സ്ത്രീധനം നൽകിയിരുന്നതായി യുവതിയുടെ അമ്മ പറഞ്ഞു.
Dowry harassment again in Tamil Nadu; Woman found dead in husband's house

തമിഴ്നാട്ടിൽ വീണ്ടും സ്ത്രീധന പീഡനം; യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ

file image

Updated on

ചെന്നൈ: തമിഴ്നാട്ടിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നാഗർകോവിൽ സ്വദേശിയായ ജമലയാണ് മരിച്ചത്. ജമലയുടെ വിവാഹം കഴിഞ്ഞ് ആറു മാസം മാത്രമാണ് ആയത്.

യുവതിയ്ക്ക് 7 ലക്ഷം രൂപയും 50 പവൻ സ്വർണവും സ്ത്രീധനം നൽകിയിരുന്നതായി യുവതിയുടെ അമ്മ പറഞ്ഞു. പിന്നീട് ഭർത്താവും വീട്ടുകാരും നിർബന്ധിച്ചപ്പോൾ മാല വിറ്റ് 5 ലക്ഷം രൂപ കൂടി നൽകി. വീണ്ടും പണം ആവശ്യപ്പെട്ട് ഉപദ്രവിച്ചിരുന്നതായും യുവതിയുടെ അമ്മ പറഞ്ഞു. നിഥിന്‍റെയും ജമലയുടെയും പ്രണയവിവാഹം ആയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

അതേസമയം, ജമലയുടെ മരണത്തിൽ പ്രതിഷേധിച്ച് ബന്ധുക്കൾ രം​ഗത്തെത്തി. മൃതദേഹം സ്വീകരിക്കാൻ തയാറാകാതെ ജമലയുടെ ബന്ധുക്കൾ പ്രതിഷേധിക്കുകയാണ്. നിഥിനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്യണമെന്നാണ് ഉയരുന്ന ആവശ്യം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com