യോഗി ആദിത്യനാഥ് രാജിവെയ്ക്കണം; ഡോ എസ് ക്യൂ ആർ ഇല്യാസ്

ട്വിറ്റിലൂടെയാണ് ഡോക്ടർ ഇല്യാസ് ഈ ആവശ്യം ഉന്നയിച്ചത്
യോഗി ആദിത്യനാഥ് രാജിവെയ്ക്കണം; ഡോ എസ് ക്യൂ ആർ ഇല്യാസ്

ന്യൂഡൽഹി: പൊലീസ് കസ്റ്റഡിയിലിരിക്കെ മുൻ ലോക്സഭാഗം ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും സായുധരായ അക്രമികൾ കൊലപ്പെടുത്തിയ സംഭവത്തിലൂടെ ഉത്തർ പ്രദേശിൽ  ക്രമസമാധാനവും നിയമവാഴ്ചയും സമ്പൂർണ്ണമായി ഇല്ലാതായിരിക്കുന്നു. 

ഇതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന്  വെൽഫെയർ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ഡോ. എസ്. ക്യൂ. ആർ ഇല്യാസ് ആവശ്യപ്പെട്ടു.  അരാജകത്വമാണ് ഇപ്പോൾ ഉത്തർപ്രദേശ് ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  ട്വിറ്റിലൂടെയാണ് ഡോക്ടർ ഇല്യാസ് ഈ ആവശ്യം ഉന്നയിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com