മഹാരാഷ്ട്രയിലെ 4 ക്ഷേത്രങ്ങളിൽ ഭക്തർക്ക് 'ഡ്രസ് കോഡ്'

വെള്ളിയാഴ്ച മുതൽ പുതിയ നിയന്ത്രണം നടപ്പാക്കി
മഹാരാഷ്ട്രയിലെ 4 ക്ഷേത്രങ്ങളിൽ ഭക്തർക്ക് 'ഡ്രസ് കോഡ്'

മഹാരാഷ്ട്ര: നാഗ്പൂരിൽ 4 ക്ഷേത്രങ്ങളിലെ ഭക്തർക്കായി 'ഡ്രസ് കോഡ്' ഏർപ്പെടുത്തി. മഹാരാഷ്ട്ര മന്ദിർ മഹാസംഘ (മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളുടെ ഫെഡറേഷൻ) സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങൾക്കായി 'ഡ്രസ് കോഡ്' പുറത്തിറക്കിയതായി സംഘടനാ കോ-ഓർഡിനേറ്റർ സുനിൽ ഘൻവത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ധന്തോളിയിലെ ഗോപാൽകൃഷ്ണ ക്ഷേത്രം, ബെല്ലോരിയിലെ സങ്കട്മോചൻ പഞ്ചമുഖി ഹനുമാൻ ക്ഷേത്രം (സാവോനർ), കനോലിബാരയിലെ ബൃഹസ്പതി ക്ഷേത്രം, ഹിൽടോപ്പ് ഏരിയയിലെ ദുർഗമാതാ ക്ഷേത്രം എന്നിവിടങ്ങളിൽ വെള്ളിയാഴ്ച മുതൽ ഈ പുതിയ നിയമം നടപ്പിലാക്കി. ക്ഷേത്രത്തിലെത്തുന്ന ഭക്തർ "ആക്ഷേപകരമായ" വസ്ത്രങ്ങൾ ധരിക്കരുതെന്ന് അറിയിച്ചു.

ഫെബ്രുവരിയിൽ ജൽഗാവിൽ നടന്ന മഹാരാഷ്ട്ര ടെമ്പിൾ ട്രസ്റ്റ് കൗൺസിൽ യോഗത്തിന് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളുടെ പവിത്രത സംരക്ഷിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും പല ക്ഷേത്രങ്ങളിലും ഇത്തരം കോഡുകൾ നിലവിലുണ്ട്. സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലും കോഡ് നടപ്പാക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരോടും അഭ്യർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഒസ്മാനാബാദ് ജില്ലയിലെ തുൾജാ ഭവാനി ക്ഷേത്രത്തിന്‍റെ പരിസരത്ത് ഷോർട്ട്‌സും ബർമുഡയും പോലുള്ള വസ്ത്രങ്ങൾ നിരോധിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സംഭവം രോഷമുയർത്തി വലിയ വിവാദമായതോടെ മണിക്കൂറുകൾക്കകം ഈ ഉത്തരവ് പിൻവലിക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com