സ്ത്രീകൾ സ്ലീവ്ലെസ് വസ്ത്രങ്ങൾ ധരിച്ച് ദർശനം നടത്തരുത്; ഉഡുപ്പി ക്ഷേത്ര ദർശനത്തിന് എത്തുന്നവർക്ക് വസ്ത്ര നിയന്ത്രണം

പുരുഷ ഭക്തർ ക്ഷേത്രത്തിനകത്ത് കയറുന്നതിന് മുൻപ് ഷർട്ട് ഊരിവെയ്ക്കണം
Dress code visiting Udupi temple

ഉഡുപ്പി ക്ഷേത്ര ദർശനത്തിന് എത്തുന്നവർക്ക് വസ്ത്ര നിയന്ത്രണം

Updated on

മംഗളൂരു: ഉഡുപ്പി ക്ഷേത്ര ദർശനത്തിന് എത്തുന്നവർക്ക് വസ്ത്ര നിയന്ത്രണം ഏർപ്പെടുത്തി പര്യയ ഷിരൂർ മഠം. ക്ഷേത്ര ദർശനം നടത്താൻ പുരുഷന്മാർ ഇനിമുതൽ മേൽവസ്ത്രം അഴിക്കണം. സ്ത്രീകൾ മാന്യമായതും പരമ്പരാഗതവുമായ വസ്ത്രം ധരിക്കണമെന്നും നിർദേശമുണ്ട്. പര്യയ ഷിരൂർ മഠം പുറപ്പെടുവിച്ച നിർദേശപ്രകാരം ജനുവരി 19 മുതൽ‌ പരിഷ്കാരം നിലവിൽ വന്നു. ജീൻസ്, ടീ ഷർട്ട്, സ്ലീവ്ലെസ് വസ്ത്രങ്ങൾ ധരിച്ച് എത്തുന്നവർക്ക് ദർശനം നിഷേധിക്കുമെന്നും അധികൃതർ അറിയിച്ചു.

പുരുഷ ഭക്തർ ക്ഷേത്രത്തിനകത്ത് കയറുന്നതിന് മുൻപ് ഷർട്ട് ഊരിവെയ്ക്കണം.

നേരത്തെ രാവിലെ 11 മണിക്ക് മുൻപ് മഹാപൂജ‍യിൽ പങ്കെടുക്കുന്ന ഭക്തർക്ക് മാത്രമെ വസ്ത്രധാരണത്തിൽ നിയന്ത്രണം ഉണ്ടായിരുന്നുള്ളൂ. പുതിയ നിർദേശം അനുസരിച്ച് ഏത് സമയത്തും ദർശനം നടത്തുന്നവരും നിയന്ത്രണം പാലിക്കണമെന്നാണ് ചട്ടം. ചരിത്ര പ്രസിദ്ധമായ ഉഡുപ്പി മഠത്തിന്‍റെ പവിത്രതയും അച്ചടക്കവും പാലിക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com