പാക് അതിർത്തിയിൽ മയക്കുമരുന്നുമായി എത്തിയ ഡ്രോൺ വെടിവെച്ചിട്ടു

2.70 കിലോ മയക്കുമരുന്ന് അടങ്ങിയ ഒരു സഞ്ചി ഈ ഡ്രോണിൽ നിന്നും കണ്ടെടുത്തു
പാക് അതിർത്തിയിൽ മയക്കുമരുന്നുമായി എത്തിയ ഡ്രോൺ വെടിവെച്ചിട്ടു
Updated on

ചണ്ഡീഗഡ്: പാക് അതിർത്തിയിൽ നിന്നും മയക്കുമരുന്നുമായി എത്തിയ ഡ്രോൺ ബിഎസ്എഫ് വെടിവെച്ചിട്ടു. പഞ്ചാബിലെ അമൃത്സറിൽ രാജ്യാതിർത്തിയിലാണ് സംഭവം. പാക്കിസ്ഥാൻ അതിർത്തിക്കപ്പുറത്ത് നിന്നാണ് ഡ്രോൺ എത്തിയത്.

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ധനോയ് ഖുർദ് ഗ്രാമത്തിലൂടെ പറന്ന ഡ്രോൺ ആണ് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് വെടിവെച്ചിട്ടത്. 2.70 കിലോ മയക്കുമരുന്ന് അടങ്ങിയ ഒരു സഞ്ചി ഈ ഡ്രോണിൽ നിന്നും കണ്ടെടുത്തു.

Trending

No stories found.

Latest News

No stories found.