
ഭോപ്പാൽ: വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ മധ്യപ്രദേശിൽ വരൾച്ചക്കു സമമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റിൽ സംസ്ഥാനത്ത് മഴ തീരെ ലഭിച്ചിട്ടില്ല. അതു കൊണ്ട് വിളകളെല്ലാം നശിച്ചു കൊണ്ടിരിക്കുകയാണ്.
വിള നശിക്കാതിരിക്കാനും നല്ല മഴ ലഭിക്കാനും താൻ ക്ഷേത്രത്തിൽ പ്രാർഥന നടത്തിയെന്നും നല്ല മഴ ലഭിക്കാൻ എല്ലാവരും പ്രാർഥിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ രാജ്യത്തെല്ലാം വൈദ്യുതി പ്രതിസന്ധി ഉണ്ടെന്നും ചൗഹാൻ പറഞ്ഞു.