

ദ്രൗപതി മുർമു
ഇംഫാൽ: ദ്വദിന സന്ദർശനത്തിന്‍റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുർമു ഡിസംബർ 11 വ‍്യാഴാഴ്ച മണിപ്പൂരിലെത്തും. രാഷ്ട്രപതിയുടെ ആദ‍്യ മണിപ്പൂർ സന്ദർശനം കൂടിയാണിത്. രാഷ്ട്രപതിയെ സ്വീകരിക്കുന്നതിനായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സർക്കാരിന്‍റെ നേതൃത്വത്തിൽ ബാനറുകളും ഹോർഡിങ്ങുകളും വച്ചിട്ടുണ്ട്.
ഇംഫാലിലെ സിറ്റി കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന പരിപാടിയിൽ രാഷ്ട്രപതി പങ്കെടുക്കും. രാഷ്ട്രപതി എത്തുന്നതോട് അനുബന്ധിച്ച് മണിപ്പൂരിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.