ബെംഗളൂരുവില്‍ റേവ് പാര്‍ട്ടിക്കിടെ വൻ ലഹരിവേട്ട; തെലുങ്ക് സിനിമാ താരങ്ങളടക്കം നിരവധി പേർ പിടിയിൽ
rave party

ബെംഗളൂരുവില്‍ റേവ് പാര്‍ട്ടിക്കിടെ വൻ ലഹരിവേട്ട; തെലുങ്ക് സിനിമാ താരങ്ങളടക്കം നിരവധി പേർ പിടിയിൽ

പിറന്നാളാഘോഷത്തിൻ്റെ ഭാഗമായി ഹൈദരാബാദ് സ്വദേശി വാസു എന്നയാളാണ് പാർട്ടി സംഘടിപ്പിച്ചത്
Published on

ബെംഗളൂരു: റേവ് പാർട്ടിക്കിടെ പൊലീസ് നടത്തിയ ലഹരിവേട്ടയിൽ തെലുങ്ക് സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും പിടിയിൽ. ബെംഗളുരു ഇലക്ട്രോണിക് സിറ്റിക്കു സമീപം ജി.ആർ ഫാംഹൗസിൽ ഇന്ന് പുലർച്ചെ മൂന്നു മണിയോടെ സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്‌ഡിലാണ് ഇവർ പിടിയിലായത്.

പിറന്നാളാഘോഷത്തിൻ്റെ ഭാഗമായി ഹൈദരാബാദ് സ്വദേശി വാസു എന്നയാളാണ് പാർട്ടി സംഘടിപ്പിച്ചത്. ഹൈദരാബാദിലെ ഗോപാൽ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ജിആർ ഫാം ഹൗസിലാണ് നിശാ പാർട്ടി നടന്നത്. പാര്‍ട്ടിക്ക് പുലര്‍ച്ചെ 2 മണി വരെയാണ് അനുമതി ലഭിച്ചിരുന്നത്. ഇത് കഴിഞ്ഞും ആഘോഷം നീണ്ടതോടെ സി.സി.ബിയുടെ മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. റെയ്‌ഡിൽ 17 എംഡിഎംഎ ഗുളികകളും കൊക്കെയ്നും കണ്ടെടുത്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് സിറ്റി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം സിനിമാ താരങ്ങൾ അടക്കം സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്‍റെ കസ്റ്റഡിയിലാണെന്നാണ് സൂചന.

logo
Metro Vaartha
www.metrovaartha.com