ക്ലാസിൽ മദ്യപിച്ചെത്തി വിദ്യാർഥിനികൾക്കൊപ്പം നൃത്തം! വീഡിയോ പ്രചരിച്ചതിനു പിന്നാലെ അധ്യാപകന് സസ്പെന്‍ഷന്‍

കാരണമില്ലാതെ മർദിക്കാറുണ്ടെന്ന് വിദ്യാർഥികൾ
drunk balrampur teacher caught dancing with schoolgirls

ക്ലാസിൽ മദ്യപിച്ചെത്തി വിദ്യാർഥിനികൾക്കൊപ്പം നൃത്തം! വീഡിയോ പ്രചരിച്ചതിനു പിന്നാലെ അധ്യാപകന് സസ്പെന്‍ഷന്‍

Updated on

റായ്പൂർ: ക്ലാസിൽ മദ്യപിച്ചെത്തി, വിദ്യാർഥിനികൾക്കൊപ്പം നൃത്തം ചെയ്ത സ്‌കൂൾ പ്രിന്‍സിപ്പലിനു സസപെന്‍ഷന്‍. വദ്രഫ്നഗർ ബ്ലോക്കിലെ പശുപതിപൂർ പ്രൈമറി സ്‌കൂളിലെ ഹെഡ്മാസ്റ്റർ ലക്ഷ്മി നാരായൺ സിങിനെതിരേയാണ് നടപിടി. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് അധികാരികൾ നടപടി സ്വീകരിച്ചത്.

മദ്യപിച്ചത്തിയ ഇയാൾ മൊബൈൽ ഫോണിൽ പാട്ട് വച്ച ശേഷം ക്ലാസ് മുറിക്കുള്ളിൽ സ്‌കൂൾ വിദ്യാർഥിനികൾക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു. സ്‌കൂളിലെ തന്നെ ഒരു സ്റ്റാഫ് അംഗമാണ് ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തിയതെന്നാണ് റിപ്പോർട്ട്. സംഭവം വിവാദമായതോടെ നിരവധി കുട്ടികളാണ് ഇയാൾക്കെതിരേ പരാതിയുമായി എത്തിയത്. അധ്യാപകന്‍ പലപ്പോഴും മദ്യപിച്ച ശേഷമാണ് സ്‌കൂളിൽ എത്താറെന്നും, കാരണമില്ലാതെ മർദിക്കാറുണ്ടെന്നും വിദ്യാർഥികൾ വെളിപ്പെടുത്തി.

ഇതോടെ ബൽറാംപൂർ ഡിഇഒ, വദ്രഫ്നഗർ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറായ മനീഷ് കുമാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അന്വേഷണത്തിന്‍റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, അധ്യാപകനെ സസ്‌പെൻഡ് ചെയ്യുകയും ഇൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കാന്‍ പൊലീസിനു നിർദേശം നൽകുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com