രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷാ വീഴ്ച; 7 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പരിശീലനത്തിനിടെ ഡമ്മി ബോബ് കണ്ടെത്താനാവാതെ പോയതോടെയാണ് കോൺസ്റ്റബിൾമാരും ഹെഡ് കോൺസ്റ്റബിൾമാരും ഉൾപ്പെടെയുള്ളവരെയാണ് സസ്പെൻഡ് ചെയ്തത്
dummy bomb goes undetected in red fort security drill 7 cops suspended

രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷാ വീഴ്ച; 7 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Updated on

ന്യൂഡൽ‌ഹി: സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ചെങ്കോട്ടയിൽ നടന്ന സുരക്ഷാ പരിശീലനത്തിൽ പരാജയപ്പെട്ട 7 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പരിശീലനത്തിനിടെ ഡമ്മി ബോബ് കണ്ടെത്താനാവാതെ പോയതോടെയാണ് കോൺസ്റ്റബിൾമാരും ഹെഡ് കോൺസ്റ്റബിൾമാരും ഉൾപ്പെടെയുള്ളവരെയാണ് സസ്പെൻഡ് ചെയ്തത്.

അതേസമയം മോക് ഡ്രില്ലിനിടെ ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച അഞ്ച് ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹി പൊലീസിന്‍റെ സ്പെഷ്യൽ സെല്ലാണ് ശനിയാഴ്ച മോക് ഡ്രിൽ നടത്തിയത്. സ്വാതന്ത്ര്യ ദിനാഘോഷ പരപാടികളുടെ ഭാഗമായി നടന്ന പതിവ് മോക് ഡ്രില്ലായിരുന്നു ഇത്. എല്ലാ വർഷവും, പതാക ഉയർത്തിയ ചടങ്ങിന് ശേഷം പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യാറുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com