ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് മിന്നും ജയം

നാലു സീറ്റുകളിൽ മൂന്നു സീറ്റുകളിലും എബിവിപി സ്ഥാനാർഥികൾ വിജയിച്ചു
dusu election result

ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് മിന്നും ജയം

Updated on

ന‍്യൂഡൽഹി: ഡൽഹി സർവകലാശാല വിദ‍്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് മിന്നും ജയം. നാലു സീറ്റുകളിൽ മൂന്നു സീറ്റുകളിലും എബിവിപി സ്ഥാനാർഥികൾ വിജയിച്ചു. ഇതോടെ യൂണിയൻ ഭരണവും എബിവിപി നേടി. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആര‍്യൻ മൻ, സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപിയുടെ കുനാൽ ചൗധരി ജോയിന്‍റ് സെക്രട്ടറിയായി ദീപിക ഝായി എന്നിവരെയാണ് തെരഞ്ഞെടുത്തത്.

16,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര‍്യൻ മൻ‌ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വിജയിച്ചത്. 28,841 വോട്ടുകളായിരുന്നു ആര‍്യൻ മൻ നേടിയത്. എൻഎസ‌്‌യുഐ സ്ഥാനാർഥിയായ ജോസ്‌ലിനു 12,645 വോട്ടുകൾ മാത്രമെ നേടാൻ സാധിച്ചുള്ളൂ. ആകെ ഒരു സീറ്റിൽ മാത്രമാണ് എൻഎസ്‌യുവിന് വിജയം നേടാൻ കഴിഞ്ഞത്. എൻഎസ്‌യുഐ സ്ഥാനാർഥി രാഹുൽ ജൻസ്‌ലയാണ് വിജയിച്ചത്. ഇതോടെ വൈസ് പ്രസിഡന്‍റായി അദ്ദേഹത്തെ തെരഞ്ഞെടുത്തു.

logo
Metro Vaartha
www.metrovaartha.com