'നാളെ മുതൽ എനിക്ക് നീതി നൽകാൻ സാധിക്കില്ല, പക്ഷേ സംതൃപ്തനാണ്'; പടിയിറങ്ങി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

'ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കഴിവുള്ള കൈകളിൽ ബെഞ്ച് വിട്ടുനൽകുന്നതിൽ തനിക്ക് ആശ്വാസമുണ്ട്'
dy chandrachud farewell supreme court justice
'നാളെ മുതൽ എനിക്ക് നീതി നൽകാൻ സാധിക്കില്ല, പക്ഷേ സംതൃപ്തനാണ്'; പടിയിറങ്ങി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
Updated on

ന്യൂഡൽഹി: ഒരിക്കലും കണ്ടിട്ടില്ലാത്തവരും ഒരു പരിചയവുമില്ലാത്ത ആളുകൾക്കു വേണ്ടി പ്രവർത്തിക്കുന്നത് നൽകിയതിനോളം സംതൃപ്തി വേറെയില്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. സുപ്രീം കോടതിയിലെ തന്‍റെ അവസാന പ്രവൃത്തിദിനത്തിൽ യാത്രയയപ്പു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ മുതൽ എനിക്ക് നീതി നൽകാൻ സാധിക്കില്ല. എങ്കിലും സംതൃപ്തനായാണ് പടിയിറങ്ങുന്നത്. കോടതിയിൽ ഞാൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും ചന്ദ്രചൂഡ് പറഞ്ഞു.

ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കഴിവുള്ള കൈകളിൽ ബെഞ്ച് വിട്ടുനൽകുന്നതിൽ തനിക്ക് ആശ്വാസമുണ്ടെന്നും അദ്ദേഹം. ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ചന്ദ്രചൂഡിന്‍റെ പിൻഗാമിയായി ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നവംബർ 10നാണ് വിരമിക്കുന്നതെങ്കിലും ഇന്നാണ് അവസാന പ്രവൃത്തിദിനം. 2022 നവംബർ 9നാണ് ഡി.വൈ.ചന്ദ്രചൂഡ് ഇന്ത്യയുടെ 50–ാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ശബരിമല യുവതീ പ്രവേശനമടക്കം നിരവധി സുപ്രധാന കേസുകളിൽ വിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്നു ചന്ദ്രചൂഡ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com