കീടനാശിനിയിൽ നിന്ന് വിഷവാതകം ശ്വസിച്ച് 2 കുട്ടികൾ മരിച്ചു; മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

നാലുപേരും ഉറങ്ങിയിരുന്നത് ഗോതമ്പ് സൂക്ഷിച്ചിരുന്ന മുറിയിൽ
siblings die after inhaling toxic gas parents critical condition

കീടനാശിനിയിൽ നിന്ന് വിഷവാതകം ശ്വസിച്ചു; 2 കുട്ടികൾ മരിച്ചു, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Representative image

Updated on

ഭോപ്പാൽ: വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി തളിച്ച ഗോതമ്പിൽ നിന്ന് വിഷവാതകം ശ്വസിച്ച് രണ്ടു കുട്ടികൾ മരിച്ചു. ഇവരുടെ മാതാപിതാക്കളും ഗുരുതരാവസ്ഥയിൽ. ഗിരിരാജ് ധാക്കഡ് (30), ഭാര്യ പൂനം (28) എന്നിവരുടെ മക്കളായ അധിക് (3), മാൻവി (5) എന്നിവരാണ് മരിച്ചത്.

മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. മാൽബാർവെ ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം നാട്ടുകാർ പൊലീസിനെ അറിയുന്നത്.

വീട്ടിലെ കീടനാശിനി തളിച്ച ഗോതമ്പ് സൂക്ഷിച്ചിരുന്ന അതേ മുറിയിലായിരുന്നു ഇവർ നാലു പേരും ഉറങ്ങിയിരുന്നതെന്ന് ഭട്നാവർ ഔട്ട്‌പോസ്റ്റ് ഇൻ-ചാർജ് സീമ ധാക്കഡ് പറഞ്ഞു.

ഇതിൽ നിന്നു വന്ന വിഷ വാതകം ശ്വസിച്ചാണ് കുട്ടികൾ മരിച്ചതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടുണ്ട്. ബോധരഹിതരായ ഇവരെ ഉടനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികൾ മരിച്ചിരുന്നു. മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

കുട്ടികളുടെ പോസ്റ്റ്‌മോർട്ടം നടത്തി. റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും സീമ ധാക്കഡ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com