ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനം

അഫ്ഗാനിസ്ഥാനിലെ കൽഫ്ഖാൻ പ്രഭവകേന്ദ്രമായി 6.6 തീവ്രത റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നതെന്നു നാഷണൽ സെന്‍റർ ഫോർ സീസ്മോളജി വ്യക്തമാക്കുന്നു
ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനം
Updated on

ഡൽഹി : ഡൽഹിയിലും (Delhi) പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനമുണ്ടായതായി (Earthquake) റിപ്പോർട്ടുകൾ. രാത്രി 10.17ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. മിനിറ്റുകളുടെ ഇടവേളയിൽ രണ്ടു തവണ ഭൂചലനം ഉണ്ടായി. ആളുകൾ വീടുകൾ വിട്ടു പുറത്തിറങ്ങി. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലും പ്രകമ്പനം (Tremours) അനുഭവപ്പെട്ടു.

അഫ്ഗാനിസ്ഥാനിലെ കൽഫ്ഖാൻ പ്രഭവകേന്ദ്രമായി 6.6 തീവ്രത റിക്ടർ സ്കെയിലിൽ (Richter Scale) രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നതെന്നു നാഷണൽ സെന്‍റർ ഫോർ സീസ്മോളജി വ്യക്തമാക്കുന്നു. ഇന്ത്യ, പാകിസ്ഥാൻ, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി വാർത്തകളുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com