ബംഗ്ലാദേശിനു പിന്നാലെ ലഡാക്കിലും ഭൂചലനം; ആളപായമില്ല

സംഭവത്തിൽ നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
earthquake in bangladesh and ladakh today
earthquake in bangladesh and ladakh today

ന്യൂഡൽഹി: ലഡാക്കില്‍ ഭൂചലനം. ശനിയാഴ്ച രാവിലെ 8.25 നാണ് 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സംഭവത്തിൽ നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂനിരപ്പില്‍നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.

അതേസമയം, ലഡാക്ക് ഭൂചലനത്തും മണിക്കുറുകൾക്ക് മുന്‍പായി ബംഗ്ലാദേശിലും ഭൂചലനമുണ്ടായി. 5.6 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനത്തിന്റെ പ്രകമ്പനം ത്രിപുരയടക്കം പല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. ബംഗ്ലദേശില്‍ രാവിലെ 9.05 നാണ് ഭൂമി കുലുങ്ങിയത്. ഭൂനിരപ്പില്‍നിന്ന് 55 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.

Trending

No stories found.

Latest News

No stories found.