ഡൽഹിക്കു പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം

ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
earthquake in Bihar After Delhi
ഡൽഹിക്കു പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം
Updated on

ന്യൂഡൽഹി: ഡൽഹിക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്‍റര്‍ ഫോര്‍ സീസ്മോളജി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 8.02ന് ബിഹാറിലെ സിവാനിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

earthquake in Bihar After Delhi
ഡൽഹിയിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 4.0 തീവ്രത

ഡൽഹിയിലും ഇന്ന് (feb 17) പുലർച്ചെ 5.36 ഓടെ റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായി പ്രദേശവാസികൾ പറയുന്നു. ഡല്‍ഹി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ശക്തമായ ചലനമാണ് അനുഭവപ്പെട്ടത്. ഡൽഹിയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമെന്നും ആളപയമില്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com