ഡൽഹിയിലും ജമ്മുകാശ്മീരിലും ഭൂചലനം: 5.8 തീവ്രത

അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ അതിർത്തികളിലും ഭൂചലനം അനുഭവപ്പെട്ടു
ഡൽഹിയിലും ജമ്മുകാശ്മീരിലും ഭൂചലനം: 5.8 തീവ്രത
Updated on

ന്യൂഡൽഹി: ഡൽഹിയിലും ജമ്മുകാശ്മീരിന്‍റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്‌ടർ സ്കെയിലിൽ 5.8 തീവ്രതയയാണ് രേഖപ്പെടുത്തിയത്.

അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ അതിർത്തികളിലും ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഇതിന്‍റെ പ്രകമ്പനങ്ങളാണ് ശനിയാഴ്ച രാത്രി 9.30 യോടെ ജമ്മുകാശ്മീരിലും ഡൽഹിയിലുമടക്കം അനുഭവപ്പെട്ടത്.

logo
Metro Vaartha
www.metrovaartha.com