ഹിമാചലിൽ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി

ശനിയാഴ്ച പുലർച്ചെ 4.36നാണ് ഏതാനും സെക്കന്‍റുകൾ നീണ്ടുനിന്ന ഭൂചലനം അനുഭവപ്പെട്ടത്
Earthquake in Himachal; 4.1 magnitude recorded

ഹിമാചലിൽ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി

Representative Image
Updated on: 

ഷിംല: ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്റ്റർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ശനിയാഴ്ച പുലർച്ചെ 4.36നാണ് ഏതാനും സെക്കന്‍റുകൾ നീണ്ടുനിന്ന ഭൂചലനം അനുഭവപ്പെട്ടത്.

ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

സംസ്ഥാനത്ത് തുടർച്ചയായി ഭൂചലനങ്ങൾ ഉണ്ടാകുന്നത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഓഗസ്റ്റ് 26നും ഷിംലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

ഔദ്യോഗിക കണക്കുകൾ പ്രകാരം 2023 മുതൽ 2026 ഓഗസ്റ്റ് ഒന്ന് വരെ ഹിമാചൽ പ്രദേശിൽ 67 ഭൂചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം 7.05 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ഉയർന്ന ഭൂകമ്പസാധ്യതയുള്ള സോൺ നാലിലും അഞ്ചിലുമാണ് സംസ്ഥാനം ഉൾപ്പെടുന്നത്.

logo
Metro Vaartha
www.metrovaartha.com