മഹാരാഷ്ട്ര ഹിംഗോലിയിൽ ഭൂകമ്പം: 4.5 തീവ്രത

Earthquake of 4.5 Magnitude Strikes Maharashtra's  Hingoli
മഹാരാഷ്ട്ര ഹിംഗോലിയിൽ ഭൂകമ്പം: 4.5 തീവ്രത പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിൽ ബുധനാഴ്ച രാവിലെ 7:14ന് റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. സമീപ പ്രദേശങ്ങളായ നന്ദേഡ്, പർഭാനി എന്നിവിടങ്ങളിലും കലംനൂരി, ഔന്ദ, വസ്മത്, ദണ്ഡേഗാവ്, പാൻഗ്ര ഷിൻഡെ, വാറംഗ, കുറുന്ദ, കാവ്ത തുടങ്ങിയ പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വാസ്മത് താലൂക്കിലെ പാൻഗ്ര ഷിൻഡെ ഗ്രാമത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൽ ഇതുവരെ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. റിപ്പോർട്ട് അനുസരിച്ച് ജില്ലാ ദുരന്തനിവാരണ വിഭാഗം സംഭവം സ്ഥിരീകരിച്ചതായും ഭരണകൂടം ജാഗ്രത പാലിക്കാനും അഭ്യർത്ഥിച്ചു.

Trending

No stories found.

Latest News

No stories found.