ഉത്തരാഖണ്ഡിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ബർകോട്ട് തെഹ്‌സിലിലെ രാജ്ഗരി പ്രദേശത്തിന് സമീപം 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം
|earthquake report uttarakhand

ഉത്തരാഖണ്ഡിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

Updated on

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഭൂചലനം. 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉത്തരകാശിയിലാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച പുലർച്ചെ 1.21 നാണ് ഭൂകമ്പം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബർകോട്ട് തെഹ്‌സിലിലെ രാജ്ഗരി പ്രദേശത്തിന് സമീപം 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് റിപ്പോർട്ടിൽ പറയുന്നു. യമുന താഴ്‌വരയിലെ ഉത്തരകാശി, ബർകോട്ട്, പുരോള, മോറി, ചിനിയാലിസോർ, ദുണ്ട എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ആളുകൾ കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഓടിയതായി റിപ്പോർട്ടുകളുണ്ട്.

logo
Metro Vaartha
www.metrovaartha.com