ഡൽഹിയിൽ ഭൂചലനം: 4.4 തീവ്രത രേഖപ്പെടുത്തി

പ്രഭവകേന്ദ്രം ഉത്തരാഖണ്ഡാണെന്നു നാഷണൽ സെന്‍റർ ഫോർ സീസ്മോളജി വ്യക്തമാക്കി
ഡൽഹിയിൽ ഭൂചലനം: 4.4 തീവ്രത രേഖപ്പെടുത്തി
Updated on: 

ഡൽഹി : ഡൽഹിയിലും ഉത്തർപ്രദേശിന്‍റെ ചില ഭാഗങ്ങളിലും ഭൂചലനം. റിക്‌ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ഉത്തരാഖണ്ഡാണെന്നു നാഷണൽ സെന്‍റർ ഫോർ സീസ്മോളജി വ്യക്തമാക്കി.

ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഉത്തരാഖണ്ഡ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പല സ്ഥലങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com