ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: അഡീഷണൽ സെക്രട്ടറിമാരെ നിരീക്ഷകരായി നിയമിച്ച് ഇലക്ഷൻ കമ്മിഷൻ

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്‍റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്
EC appoints 2 additional secretaries as observers for Vice Presidential election

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: അഡീഷണൽ സെക്രട്ടറിമാരെ നിരീക്ഷകരായി നിയമിച്ച് ഇലക്ഷൻ കമ്മിഷൻ

file image

Updated on

ന്യൂഡൽഹി: സെപ്റ്റംബർ 9 ന് നടക്കുന്ന ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി നിരീക്ഷകരെ നിയമിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. കേന്ദ്ര മന്ത്രാലയങ്ങളിലെ 2 അഡീഷണൽ സെക്രട്ടറിമാരെ നിരീക്ഷകരായി നിയമിച്ചതായി വ്യാഴാഴ്ച‍യാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചത്.

പഞ്ചായത്തീരാജ് അഡീഷണൽ സെക്രട്ടറി സുശീൽ കുമാർ ലോഹാനിയെയും സാമ്പത്തിക വകുപ്പിലെ ധനകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ഡി. ആനന്ദനെയുമാണ് നിരീക്ഷകരായി നിയമിച്ചതെന്ന് പോൾ അതോറിറ്റി അറിയിച്ചു.

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്‍റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എൻഡിഎ സ്ഥാനാർഥി സി.പി. രാധാകൃഷ്ണൻ പ്രതിപക്ഷ സ്ഥാനാർഥി ബി. സുദർശൻ റെഡ്ഡി എന്നിവരാണ് മത്സര രംഗത്തുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com