അംഗീകാരമില്ലാത്ത 334 പാർട്ടികൾ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; കേരളത്തിൽ നിന്നും പുറത്തായത് 7 പാർട്ടികൾ

രാജ്യത്ത് ഇനി 6 ദേശീയ പാർട്ടികളും 67 പ്രാദേശിക പാർട്ടികളുമാണ് ഉണ്ടാവുക
ec registered unrecognised political parties

അംഗീകാരമില്ലാത്ത 334 പാർട്ടികൾ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; കേരളത്തിൽ നിന്നും പുറത്തായത് 7 പാർട്ടികൾ

file image

Updated on

ന്യൂഡൽഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാർട്ടികൾ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ. രജിസ്ട്രേർഡ് പാർട്ടികളുടെ പട്ടികയിൽ നിന്നാണ് ഒഴിവാക്കിയത്. 2019 മുതൽ 6 വർഷക്കാലമായി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാർട്ടികളാണ് ഈ പട്ടികയിലുള്ളത്.

ഇതോടെ രാജ്യത്ത് ഇനി 6 ദേശീയ പാർട്ടികളും 67 പ്രാദേശിക പാർട്ടികളുമാണ് ഉണ്ടാവുക. രജിസ്ട്രേർഡ് പട്ടികയിൽ നിന്നും ഒഴിവാക്കിയ പാര്‍ട്ടികളുടെ ഓഫീസ് നിലവില്‍ എവിടെയും പ്രവര്‍ത്തിക്കുന്നില്ലെന്നും ഇത് സബന്ധിച്ച ഉത്തരവിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് 7 പാര്‍ട്ടികളെയാണ് ഒഴിവാക്കിയിരിക്കുന്നത്.

കേരളത്തലെ ദേശീയ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (സെക്കുലര്‍), നേതാജി ആദര്‍ശ് പാര്‍ട്ടി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് കേരള (ബോള്‍ഷെവിക്), സെക്കുലര്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്നിവയാണ് ഒഴിവാക്കപ്പെട്ട പാർട്ടികൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com