എസ്‌ഐആര്‍; വിവാദമായ ഫോം 6-ലെ അനുബന്ധ ചോദ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കം ചെയ്തു

എസ്‌ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളിലെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നാണ് ഇത് നീക്കം ചെയ്തത്
EC removed the supplementary questions from the controversial Form 6

വോട്ടര്‍പട്ടിക പരിഷ്‌കരണം: തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് സംസ്ഥാന കമ്മിഷന്‍

Updated on: 

ഡല്‍ഹി: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ഏറെ വിവാദമായ ഫോം 6 ലെ അനുബന്ധ ചോദ്യങ്ങള്‍ നീക്കം ചെയ്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇസിഐ നെറ്റില്‍ (ECINet) നിന്നാണ് അനുബന്ധ ചോദ്യങ്ങള്‍ നീക്കിയത്.

എസ്ഐആറിലെ ഫോം 6 ല്‍ അപേക്ഷകന്‍റെ രക്ഷകര്‍ത്താവിന്‍റെയോ മുത്തച്ഛന്‍റെയോ മുത്തശ്ശിയുടെയോ മുന്‍എസ്‌ഐആര്‍ വിവരങ്ങള്‍ തേടുന്ന അനുബന്ധ ചോദ്യം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചരുന്നു.

ഇതില്‍ തെരഞ്ഞെടുപ്പ് കമ്മിഷനിലെ മറ്റ് രണ്ട് കമ്മിഷണര്‍മാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ജ്ഞാനേഷ് കുമാറിനോട് എതിര്‍പ്പ് അറിയിച്ചിരുന്നു. ഈ അനുബന്ധ ചോദ്യമാണ് നീക്കം ചെയ്തത്.

എസ്‌ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളിലെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നാണ് ഇത് നീക്കം ചെയ്തത്. എസ്‌ഐആര്‍ നടപടികള്‍ പുരോഗമിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് തുടരും. തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തിന് പിന്നാലെ നാല് ദിവസത്തിനു ശേഷമാണ് നടപടി.

logo
Metro Vaartha
www.metrovaartha.com