വോട്ടിങ് മെഷീനുകളിൽ ബിജെപി ടാഗ്: മമതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മറുപടി

വോട്ടിങ് മെഷീനിൽ കൃത്രിമം നടത്തി തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ശ്രമമാണെന്ന് തൃണമൂൽ കോൺഗ്രസ്
EC responds to Mamata TMC allegation of BJP tag on EVMs
ഇവിഎമ്മിലും വിവിപാറ്റിലും ബിജെപി ടാഗുകൾ തൂക്കിയിരിക്കുന്നു.മമത ബാനർജിയും തൃണമൂൽ കോൺഗ്രസും ട്വീറ്റ് ചെയ്ത ചിത്രങ്ങൾ.

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിൽ ബിജെപിയുടെ ടാഗ് തൂക്കിയ അഞ്ച് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകൾ ഉപയോഗിച്ചെന്ന് മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ഇത് വോട്ടിങ് മെഷീനിൽ കൃത്രിമം നടത്തി തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ശ്രമമാണെന്ന് തൃണമൂൽ കോൺഗ്രസും ആരോപിച്ചു.

ഇതെത്തുടർന്ന് പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യത്തിൽ വിശദീകരണവും നൽകിയിട്ടുണ്ട്. കമ്മീഷനിങ്ങിന്‍റെ സമയത്ത് സ്ഥാനാർഥികളും ഏജന്‍റുമാരും ടാഗുകൾ ഒപ്പിട്ട് നൽകും.

ഈ മെഷീനുകൾ കമ്മീഷൻ ചെയ്യുന്ന സമയത്ത് ബിജെപി പ്രതിനിധികൾ മാത്രമാണ് കമ്മീഷനിങ് ഹാളിലുണ്ടായിരുന്നത്. അതുകൊണ്ടാണ് ഇവിഎമ്മിലും വിവിപാറ്റിലും ബിജെപിയുടെ ടാഗ് ഉള്ളതെന്നുമാണ് വിശദീകരണം.

മറ്റ് ബൂത്തുകളിൽ എല്ലാ പാർട്ടികളുടെയും ഏജന്‍റുമാരുടെ കൈയൊപ്പ് ശേഖരിച്ചിട്ടുണ്ടെന്നും, എല്ലാ ബൂത്തുകളിലും ഇത്തരം നടപടിക്രമങ്ങളെല്ലാം കൃത്യമായി വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com