''പെരുമാറ്റച്ചട്ട ലംഘനം''; ഹിമന്ത ബിശ്വ ശർമയ്ക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ കാരണം കാണിക്കൽ നോട്ടീസ്

പെരുമാറ്റചട്ടം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി ഹിമന്ത ബിശ്വ ശർമയ്ക്കും അമിത്ഷായ്ക്കുമെതിരേ കോൺഗ്രസാണ് തെരഞ്ഞെടുപ്പു കമ്മീഷനിൽ പരാതി നൽകിയത്
Himanta biswa sarma
Himanta biswa sarma

ന്യൂഡൽഹി: ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ വിവാദ പരാമർശത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്ക് കാരണം കാണിക്കൽ നോട്ടീസയച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ. പ്രഥമദൃഷ്ട്യ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കാരണം കാണിക്കൽ നോട്ടീസ്.

പെരുമാറ്റചട്ടം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി ഹിമന്ത ബിശ്വ ശർമയ്ക്കും അമിത്ഷായ്ക്കുമെതിരേ കോൺഗ്രസാണ് തെരഞ്ഞെടുപ്പു കമ്മീഷനിൽ പരാതി നൽകിയത്.

''ഒരു സ്ഥലത്തേക്ക് ഒരു അക്‌ബര്‍ വന്നാൽ, അയാൾ 100 അക്ബർമാരെ വിളിച്ചുവരുത്തും. അതുകൊണ്ട് കഴിയുന്നത്ര വേഗം അയാളെ മടക്കി അയക്കുക. അതല്ലെങ്കിൽ മാതാ കൗശല്യയുടെ ഭൂമി അശുദ്ധമാകും. ഗോത്ര വിഭാഗങ്ങളെ മതപരിവർത്തനം നടത്തുകയാണ്. അതിനെതിരെ ശക്തമുയർ‌ത്തുന്ന തങ്ങൾ മതേതര സർക്കാരാണെന്നാണ് അവകാശപ്പെടുന്നത്. ഈ രാജ്യം ഹിന്ദുക്കളുടേതാണ്. ഞങ്ങളെ മതേതരത്വം പഠിപ്പിക്കേണ്ട. ഞങ്ങൾക്ക് നിങ്ങളിൽ നിന്ന് മതേതര്വതം പഠിപ്പിക്കണ്ട'' എന്നുമായിരുന്നു ഹിമന്ത ബിശ്വ ശർമയുടെ പരാമർശം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com