പോപ്പുലർ ഫണ്ട് തട്ടിപ്പ്: തോമസ് ഡാനിയലിന്‍റെ ജാമ്യത്തിനെതിരേ ഇഡി സുപ്രീം കോടതിയിൽ

ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്
sc
sc
Updated on

ന്യൂഡൽഹി: പോപ്പുലർ ഫണ്ട് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയേലിന് ഹൈക്കോടതി ജാമ്യം നൽകിയതിനെതിരെ ഇഡി സുപ്രീംകോടതിയെ സമീപിച്ചു. ഇഡിയുടെ ഹർജിയിൽ സുപ്രീംകോടതി തോമസ് ഡാനിയലിന് നോട്ടീസ് അയച്ചു.

ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ആയിരത്തിലധികം പരാതികളുള്ള കേസിന്‍റെ ഗൗരവം കണക്കിലെടുക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. തുടർന്നാണ് ഹർജി പരിഗണിച്ച് നോട്ടീസയച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com