

ബാഹുബലി ഷാ
അഹമ്മദബാദ്: കളളപ്പണം വെളുപ്പിക്കൽ കേസിൽ 'ഗുജറാത്ത് സമാചാർ' ദിനപത്രത്തിന്‍റെ സഹഉടമ ബാഹുബലി ഷായെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.
ഗുജറാത്ത് സമാചർ ദിനപത്രത്തിന്‍റെയും ജിഎസ്ടിവി ചാനലിന്‍റെയും ഉടമസ്ഥരായ ലോക്പ്രകാശൻ ലിമിറ്റഡിന്‍റെ ഡയറക്‌റ്റർമാരിലൊരാളാണ് ബാഹുബലി ഷാ. ഇതിന് പുറമെ 15ഓളം ബിസിനസ് സംരംഭങ്ങളുടെ ഉടമ കൂടിയാണ്.
ഇഡി അറസ്റ്റിനു പിന്നാലെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷായെ അറസ്റ്റ് ചെയ്തെങ്കിലും ഇതുമായി ബന്ധപ്പെട്ടുളള കൂടുതൽ വിവരങ്ങളെന്നും ഇഡി പുറത്ത് വിട്ടിട്ടില്ല.